ചേര്‍ത്തലയിലെ പൊലീസ് ക്വാട്ടേഴ്സില്‍ പൊട്ടിത്തെറി; കെട്ടിടം പൂര്‍ണമായും തകര്‍ന്നു; കാലിന് പൊള്ളലേറ്റ പോലീസുകാരന്‍ ചികിത്സയിൽ
സ്വന്തം ലേഖിക
ചേര്‍ത്തല: ചേര്‍ത്തലയിലെ പൊലീസ് ക്വാട്ടേഴ്സില്‍ പൊട്ടിത്തെറി.
കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സ്റ്റേഷനിലെ സി പി ഒ സുനില്‍ കുമാര്‍ കെട്ടിടത്തിനുള്ളില്‍ മൊബൈയില്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു സമീപത്ത് നിന്നും പൊട്ടിത്തെറി ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിന് പൊള്ളലേറ്റ സുനില്‍ കുമാര്‍ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊട്ടിത്തെറിയുണ്ടായതില്‍ ദുരൂഹത ഇല്ലെന്നും പൊട്ടിയത് പടക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ചേര്‍ത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള ക്വട്ടേഴ്സിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വലിയ പൊട്ടിത്തെറി ഉണ്ടായത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണ്‍, സെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സാബു, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അന്വേഷണത്തില്‍ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയതോടെയാണ് പൊട്ടിയത് പടക്കമാണെന്ന് വിലയിരുത്തലില്‍ എത്തിയത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഈ കെട്ടിടം സാധാരണയായി ഉപയോഗിക്കാതെ കിടക്കുന്ന അവസ്ഥയിലാണ്.
ഇതിനുള്ളില്‍ പിടിച്ചു കൊണ്ടു വന്ന അനധികൃത പടക്കമാകാം പൊട്ടിയതെന്നാണ് പൊലീസ് പറയുന്നത്. മുറിയുടെ വാതിലുകള്‍ പൂര്‍ണ്ണമായും, മേല്‍ക്കൂര ഭാഗികമായും തകര്‍ന്നു.