തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
സ്വന്തം ലേഖിക
കുന്നംകുളം: തൃശ്ശൂര്‍ കുന്നംകുളം കേച്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു.
കുന്നംകുളത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജയ്ഗുരു എന്ന ബസ്സിനാണ് തീപിടിച്ചത്.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്ദംകുളത്തു നിന്ന് തൃശ്ശൂരിലേക്ക് പോകുന്നതിനിടെ കേച്ചേരി ഭാഗത്തുവെച്ച് ബസ്സിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ ജീവനക്കാര്‍ പുറത്തിറക്കി. ഇതിനകം തന്നെ ബസ്സിന്റെ ഒരു ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നു.
തുടര്‍ന്ന് യാത്രക്കാരും സംഭവസ്ഥലത്തെത്തിയ കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സേനയും ചേര്‍ന്ന് തീയണച്ചു.
ഇതിനിടെ പ്രദേശത്ത് ചെറിയ തോതില്‍ ഗതാഗതക്കുരുക്കുമുണ്ടായി.
അര മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
എന്നാല്‍ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു.