play-sharp-fill
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; കുപ്രസിദ്ധ ഗുണ്ട രതീഷ് രാജനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന്  നാടുകടത്തി; നാടുകടത്തിയത് ചിങ്ങവനം സ്വദേശിയെ

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; കുപ്രസിദ്ധ ഗുണ്ട രതീഷ് രാജനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തി; നാടുകടത്തിയത് ചിങ്ങവനം സ്വദേശിയെ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടു കടത്തി.

കൊലപാതകശ്രമം, സംഘം ചേർന്ന് ആക്രമിക്കുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിങ്ങവനം കുറിച്ചി പുത്തൻ പാലത്തിനു സമീപം കല്ലിശ്ശേരി പുതുവല്‍ വീട്ടിൽ രാജൻ മകൻ രതീഷ് രാജൻ (40) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തി ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ, ചിങ്ങവനം, പുത്തന്‍ പാലം, മന്ദിരം കവല, കുഴിമറ്റം എന്നിവിടങ്ങളിൽ കഞ്ചാവ് വില്പന, വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, സ്ത്രീകൾക്ക് മാനഹാനിയുണ്ടാക്കുകയും ആക്രമിയ്ക്കുകയും ചെയ്യുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.