
റേഷനരി ചാക്കില്‍ ലഹരിമരുന്ന് കടത്ത്; പി ടികൂടിയത് 1200 ഗ്രാം കഞ്ചാവും ആറ് ബോട്ടില്‍ ഹാഷിഷ് ഓയിലും; പ്രതിയുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത് തോക്കും ബോംബും; തെലങ്കാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ അരിയുടെ ചാക്കും കണ്ടെടുത്തു
സ്വന്തം ലേഖിക
തിരുവനന്തപുരം: നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതി തിരുവനന്തപുരത്ത് പൊലീസ് പിടിയിലായി.
വെഞ്ഞാറമൂട് സ്വദേശി ദിലീപാണ് പൊലീസിന്റെ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടില്‍ നിന്നും പിടികൂടിയത്. 1200 ഗ്രാം കഞ്ചാവ്, 6 ബോട്ടില്‍ ഹാഷിഷ് ഓയില്‍, നാടന്‍ തോക്ക്, നാടന്‍ ബോംബ്, നാലു ലക്ഷത്തോളം രൂപ തുടങ്ങിയവരാണ് ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
തെലങ്കാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ അരിയുടെ 11 ചാക്കും കണ്ടെടുത്തു. കഞ്ചാവും മറ്റു മാരകമായ മയക്കുമരുന്നും കടത്താന്‍ വേണ്ടിയാണ് ദിലീപ് റേഷന്‍ അരിയും കടത്തിയിരുന്നതെന്നാണ് പൊലീസ് നിഗമനം.
ദിലീപിന്റെ ഭാര്യ പ്രഭുല്ലയെയും പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഭാര്യയാണ് വീട്ടില്‍ ചില്ലറ വില്‍പന നടത്തിയിരുന്നത്.
നേരത്തെ കൊല്ലത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായാണ് കൊല്ലം മയ്യനാട് നിന്നും രണ്ടുപേരെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.