video
play-sharp-fill

ബസ് യാത്രക്കിടെ യുവതിയെ അപമാനിക്കാൻ  ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഗുണ്ട പ്രവർത്തനത്തിൽ ഏർപ്പെട്ടു; ജാമ്യം റദ്ദാക്കി കോട്ടയം സ്വദേശിയെ ജയിലിലടച്ചു

ബസ് യാത്രക്കിടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഗുണ്ട പ്രവർത്തനത്തിൽ ഏർപ്പെട്ടു; ജാമ്യം റദ്ദാക്കി കോട്ടയം സ്വദേശിയെ ജയിലിലടച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജാമ്യം റദ്ദാക്കി ജയിലിലടച്ചു

ഉറപ്പാന്‍കുഴി ഭാഗം, പുതുപറമ്പില്‍ വീട്ടിൽ രാജേഷ്‌ മകൻ ശരത് പി രാജ് (സൂര്യന്‍ -22) എന്നയാളെയാണ് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കോട്ടയം തെങ്ങണ ഭാഗത്ത് വെച്ച് ബസ് യാത്രക്കിടെ സ്ത്രിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാവുകയും തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയു മായിരുന്നു.

പിന്നെ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരിധിയിൽ സുഹൃത്തുക്കളുമായി വാടക ഗുണ്ട പ്രവർത്തിയിൽ ഏർപ്പെട്ട കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ അവർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു.