video
play-sharp-fill

ജെന്‍ഡര്‍ ന്യൂട്രാലിറ്റി…!  പുരുഷ പൈലറ്റുമാര്‍ക്കും ഇനി മേക്കപ്പും ആഭരണങ്ങളും ധരിക്കാം; ചരിത്ര തീരുമാനവുമായി ബ്രിട്ടീഷ് എയര്‍വേയ്സ്

ജെന്‍ഡര്‍ ന്യൂട്രാലിറ്റി…! പുരുഷ പൈലറ്റുമാര്‍ക്കും ഇനി മേക്കപ്പും ആഭരണങ്ങളും ധരിക്കാം; ചരിത്ര തീരുമാനവുമായി ബ്രിട്ടീഷ് എയര്‍വേയ്സ്

Spread the love

സ്വന്തം ലേഖിക

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്സിലെ പുരുഷ പൈലറ്റുമാര്‍ക്കും ക്രൂ മെമ്പേഴ്സിനും ഇനി മുതല്‍ മേക്കപ്പും ആഭരണങ്ങളും ധരിക്കാം.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പ്രോത്സാഹിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് യുകെയുടെ ഔദ്യോഗിക വിമാന കമ്പനിയുടെ പുതിയ തീരുമാനം. ഇതിനായി പുറത്തിറക്കിയ മെമോയില്‍ യൂണിഫോമിലുള്ള എല്ലാ ജീവനക്കാര്‍ക്കും കണ്‍മഷി, കമ്മല്‍ എന്നിവ അണിയാമെന്നും മുടിയില്‍ ബണ്‍ ധരിക്കാമെന്നും വിശദമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഹാന്‍ഡ് ബാഗ് അടക്കം കൈയ്യില്‍ കരുതാനും നഖം പോളിഷ് ചെയ്യാനും പുരുഷ ജീവനക്കാര്‍ക്കും പുതിയ തീരുമാനം അനുവാദം നല്‍കുന്നുണ്ട്. തിങ്കളാഴ്ച മുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക.

‘അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക’ എന്ന സന്ദേശത്തോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്സ് ജീവനക്കാര്‍ക്കായുള്ള ചരിത്ര മെമോ പുറത്തിറക്കിയത്. എല്ലാ തൊഴിലാളികളെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതിനുള്ള സാഹചര്യം തയ്യാറാക്കി നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത് വഴി അവര്‍ക്ക് അവരായ് തന്നെ ജോലിയ്ക്കെത്താനുള്ല സ്വാതന്തൃം നല്‍കുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്സ് വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് ലിംഗ നിഷ്പക്ഷതയുടെ പേരില്‍ ഇത്തരം സൗജന്യങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്സ് പുരുഷ ജീവനക്കാര്‍ക്ക് അനുവദിച്ച്‌ നല്‍കുന്നത്.