
മൊബൈല്‍ ഫോണും ആഭരണങ്ങളും വീട്ടില്‍ തന്നെ ഉപേക്ഷിച്ചു; താന്‍ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടര്‍ പാലത്തിലുണ്ടാകുമെന്ന് കത്തെഴുതി വെച്ചു; ഒടുവില്‍ ആതിരയുടെ മൃതദേഹം കണ്ടെത്തിയത് അച്ചന്‍ കോവില്‍ ആറ്റില്‍…..!
സ്വന്തം ലേഖിക
പത്തനംതിട്ട: കാണാതായ യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി.
സി.എ വിദ്യാര്‍ത്ഥിനി പ്രമാടം തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടില്‍ സന്തോഷിൻ്റെ മകള്‍ ആതിരയുടെ (20) മൃതദഹമാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചന്‍ കോവില്‍ ആറ്റില്‍ പാറക്കടവ് പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി ആഴൂര്‍ വേലന്‍കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. താന്‍ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടര്‍ പാലത്തിലുണ്ടാകുമെന്നും കത്തെഴുതി വച്ച ശേഷമാണ് ആതിര വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് പോയത്.
ചങ്ങനാശ്ശേരിയില്‍ സി എ വിദ്യാര്‍ത്ഥിനിയായ യുവതി മൊബൈല്‍ ഫോണും ആഭരണങ്ങളും വീട്ടില്‍ വെച്ചിട്ടാണ് പോയത്.
പാലത്തില്‍ സ്‌കൂട്ടര്‍ വെച്ചതിൻ്റെ അടിസ്ഥാനത്തില്‍ ആതിര ആറ്റില്‍ ചാടിയതെന്ന സംശയത്തില്‍ കോന്നി പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയും നദിയില്‍ രണ്ട് ദിവസമായി തെരച്ചില്‍ നടത്തി വരികയായിരുന്നു.
കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അമ്മ: സീമ. സഹോദരി: അമ്പിളി.