video
play-sharp-fill

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പം കൂടി; പിന്നാലെ അപകടത്തിൽപ്പെട്ടയാളുടെ അരലക്ഷം രൂപയുമായി മുങ്ങി; പ്രതിയെ പിടികൂടിയത് പൊലീസ് സ്റ്റേഷനില്‍ നിന്ന്;  ഒടുവില്‍ സംഭവിച്ചത്…..!

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പം കൂടി; പിന്നാലെ അപകടത്തിൽപ്പെട്ടയാളുടെ അരലക്ഷം രൂപയുമായി മുങ്ങി; പ്രതിയെ പിടികൂടിയത് പൊലീസ് സ്റ്റേഷനില്‍ നിന്ന്; ഒടുവില്‍ സംഭവിച്ചത്…..!

Spread the love

സ്വന്തം ലേഖിക

കൊച്ചി: അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അരലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയില്‍.

കളമശ്ശേരിയില്‍ വടകയ്ക്ക് താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പിടിയില്‍ ആയത്. കഴിഞ്ഞ മാസം 17 ന് കടവന്ത്രയില്‍ വെച്ചായിരുന്നു സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ കൂടിയ രാജേഷ് ഒടുവില്‍ പണവുമായി മുങ്ങുകയായിരുന്നു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്കൂട്ടറില്‍ ഉണ്ടായിരുന്ന പണം എടുത്തു നല്‍കാന്‍ അപകടത്തില്‍പ്പെട്ടവര്‍ രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ 50,000 രൂപ കൈക്കലാക്കി മുങ്ങുകയായിരുന്നു.

സ്കൂട്ടറില്‍ നിന്ന് പണം അപഹരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. കവര്‍ച്ചക്ക് ശേഷം രാജേഷ് ആലുവ പൊലീസ് സ്റ്റേഷനില്‍ പൊലീസ് പിടിച്ചിട്ട വാഹനങ്ങള്‍ വൃത്തിയാക്കാം എന്ന് പറഞ്ഞു സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

ഇയാളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്റ്റേഷനില്‍ പ്രതിയുണ്ടെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.