play-sharp-fill
പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയത് ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന വിവരം മറച്ചു വെച്ച്‌ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; പൊലീസ് പിടിച്ചപ്പോള്‍ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ആത്മഹത്യാ നാടകവും; കോയിപ്രം സ്റ്റേഷനില്‍ ചങ്ങനാശ്ശേരി സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്…..

പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയത് ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന വിവരം മറച്ചു വെച്ച്‌ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; പൊലീസ് പിടിച്ചപ്പോള്‍ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് ആത്മഹത്യാ നാടകവും; കോയിപ്രം സ്റ്റേഷനില്‍ ചങ്ങനാശ്ശേരി സ്വദേശി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്…..

സ്വന്തം ലേഖിക

പത്തനംതിട്ട: കോയിപ്രം സ്റ്റേഷനില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ട്വിസ്റ്റ്.


ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന വിവരം മറച്ചു വച്ച്‌ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വിളിച്ചു കൊണ്ടു പോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലായപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ നടത്തിയ നാടകമാണ് ആത്മഹത്യാശ്രമമെന്ന വിവരം പുറത്തു വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ദാസ്സപ്പന്റെ മകന്‍ പി.ഡി. സന്തോഷ് (43) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏഴിനാണ് സംഭവം .

രാവിലെ 8.45 ന് പഠിക്കാന്‍ വേണ്ടി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു. മാതാവിന്റെ പരാതി പ്രകാരം കോയിപ്രം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിച്ചു.

സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. പിറ്റേന്ന്, യുവതിയും സന്തോഷും കണ്ണൂരുണ്ടെന്ന് സൂചന ലഭിച്ചു. കണ്ണൂര്‍ പൊലീസ് ഇരുവരെയും കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന്, കോയിപ്രം പൊലീസ് അവിടെയെത്തി ബുധന്‍ രാത്രിയോടെ ഇവിടെയെത്തിച്ചശേഷം, യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.

പ്രതിയുമായി പരിചയത്തിലായെന്നും, ഏഴിന് കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും മൊഴിയില്‍ പറയുന്നു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ച പൊലീസ്, പ്രതിയെ വിശദമായി ചോദ്യം ചെയ്തു.

റിമാന്‍ഡ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ പിന്‍ വിഴുങ്ങിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ എനിമ വച്ച്‌ പുറത്തു കളഞ്ഞു.

ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ച്‌, വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം,യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണ്‍ മുഖാന്തിരം ലഭ്യമാക്കി.

പ്രതിയുടെ കൂടെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്നില്ലെങ്കില്‍ കയ്യിലുള്ള ഫോട്ടോ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരത്തെ ദേഹോപദ്രവകേസില്‍ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓ ജോബിന്‍, സി പി ഓമാരായ ആരോമല്‍, രശ്മി എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.