
മകളെ ഉപദ്രവിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ; പിടിലായത് മാങ്ങാനം സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: മകളെ ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാങ്ങാനം വടക്കുംതല ഭാഗത്ത് ആലക്കപറമ്പിൽ വീട്ടിൽ കൊച്ചുമോൻ (52) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് സമാനമായ കേസിൽ മകൾ നേരത്തെ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് ഇയാൾ വീണ്ടും ഉപദ്രവിച്ചത്.
തുടർന്ന് പെൺകുട്ടി സ്റ്റേഷനിൽ പരാതി നൽകുകയും , ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0