video
play-sharp-fill

എം സി റോഡിൽ ഗോമതിക്കവലയിൽ നിരന്തരം അപകടങ്ങൾക്കിടയാക്കുന്ന ഡിവൈഡർ പൊളിച്ചുമാറ്റണം; എ.ഐ.വൈ.എഫ് ചിങ്ങവനം മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

എം സി റോഡിൽ ഗോമതിക്കവലയിൽ നിരന്തരം അപകടങ്ങൾക്കിടയാക്കുന്ന ഡിവൈഡർ പൊളിച്ചുമാറ്റണം; എ.ഐ.വൈ.എഫ് ചിങ്ങവനം മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: എ.ഐ.വൈ എഫ് ചിങ്ങവനം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിങ്ങവനത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

എം സി റോഡിൽ ഗോമതിക്കവലയിൽ നിരന്തരം അപകടങ്ങൾക്കിടയാക്കുന്ന ഡിവൈഡർ പൊളിച്ചു മാറ്റണമെന്നും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളവിൽ അശാസ്ത്രീയമായ രീതിയിൽ കൂടിയ വീതിയിൽ പണിതിരിക്കുന്ന ഡിവൈഡർ പൊളിച്ചു മാറ്റി പകരം ഹമ്പുകൾ സ്ഥാപിക്കണമെന്ന് യോഗം ഉദ്ലാടനം ചെയ്തു സംസാരിച്ച എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം ആവശ്യപ്പെട്ടു.

മേഖലാ സെക്രട്ടറി രാഗേഷ് പാക്കിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജിജോ സ്കറിയ സ്വാഗതം ആശംസിച്ചു. ദീപു രാജൻ, ഷിജു, സന്ദീപ് മാവിളങ്ങ് തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ്ഞ ആഴ്ച സി.പി.ഐ ജില്ലാ ഓഫീസ് സെക്രട്ടറി കുഞ്ഞുമോന്റെ മകൻ ക്ലിന്റ് ഈ ഡിവൈഡറിൽ തട്ടി അപകടത്തിൽ പെട്ട് മരണമടഞ്ഞിരുന്നു.