
കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷ കലാമത്സരം നാളെ മുതൽ; ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം നിർവ്വഹിക്കും
സ്വന്തം ലേഖിക
കോട്ടയം: കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ചു ദിവസം നീളുന്ന ശിശുദിനാഘോഷ കലാപരിപാടികൾ നാളെ ആരംഭിക്കും.
കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ രാവിലെ 10 ന് ലളിത കലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ ലൈബ്രറി ആന്റ് ജവഹർ ബാലഭവൻ ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂടീവ് ഡയറക്ടർ വി.ജയകുമാർ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ നന്ത്യാട് ബഷീർ, ബിനോയ് വേളൂർ എന്നിവർ പ്രസംഗിക്കും. വിവിധ കലാമത്സരങ്ങളിൽ 2500 കുട്ടികൾ പങ്കെടുക്കും.
Third Eye News Live
0