അടിമാലിയിൽ തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റു; ആറ് തൊഴിലാളികള്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അടിമാലി: തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

മാങ്കുളം ചിക്കണം കുടി ആദിവാസി കോളനിയിലാണ് സംഭവം. കോളനിയിലെ ചിന്നത്തായി (38), മംഗല സ്വാമി (60 ), മല്ലിക (48 ), സുമതി (39), കല്യാണി (36), മേറ്റ് വിനീത രാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായി പരിക്കേറ്റ ചിന്നത്തായി, മംഗല സ്വാമി, മല്ലിക എന്നിവരെ അടിമാലി താലൂക്കാശുപത്രിയിലും മറ്റുള്ളവരെ മാങ്കുളത്തും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പിന്നീടാണ് സാരമായി പരിക്കേറ്റവരെ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയത്. 34 പേരാണ് ഈ സമയം ജോലി ചെയ്തിരുന്നത്. കുടിയിലെ വേലപ്പന്റെ സ്ഥലത്തായിരുന്നു ജോലിയെടുത്തത്.