സ്വന്തം ലേഖിക
ഗാന്ധിനഗർ: വളർത്തു നായയുടെ കടിയേറ്റ് പേയ് ബാധയുടെ ലക്ഷണം കാണിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച
ഗൃഹനാഥൻ അതീവ ഗുരുതരാവസ്ഥയിൽ.
കോട്ടയം പാദുവ ചെറുമാംകുന്നേൽ ബിജു (42) വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളർത്തു നായയെ പരിചരിക്കുന്നതിനിടെയാണ് നായയുടെ നഖം ബിജുവിൻ്റെ മുഖത്ത് കൊണ്ട് മുറിവ് പറ്റിയത്. ദേഷ്യത്തിൽ നായയെ തല്ലി കൊന്ന ബിജു കുത്തിവയ്പ് എടുത്തിരുന്നില്ല.
എന്നാൽ 15 ദിവസം മുൻപ് ബിജുവിന്റെ വളർത്തു നായയെ തെരുവ് നായ കടിച്ചിരുന്നു. തുടർന്ന്
ചൊവ്വാഴ്ച രാത്രി പേയ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ച
ബിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.