
കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ അനധികൃതമായി മദ്യവില്‍പ്പന; പിടിച്ചെടുത്തത് നാല് ലിറ്റർ വാറ്റുചാരായവും, 50 ലിറ്റര്‍ വാഷും; മണിമല സ്വദേശി പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ വാറ്റുചാരായം വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മണിമല വെള്ളാവൂർ, വെള്ളച്ചിറവയൽ ഭാഗത്ത് കോലഞ്ചിറയിൽ വീട്ടിൽ സുകുമാരൻ മകൻ സോമൻ കെ.എസ് (65) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മണിമല പോലീസും ഡാൻസാഫ് DANSAF ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പിൻവശത്തുള്ള ഷെഡ്ഡിൽ നിന്നും നാല് ലിറ്റർ വാറ്റുചാരായവും, ഇത് നിർമ്മിക്കുന്നതിന് ആവശ്യമായ 50 ലിറ്റര്‍ വാഷും (കോട) പോലീസ് പിടിച്ചെടുത്തത്.
കാറ്ററിംഗ് ജോലിയായതിനാല്‍ കല്യാണ വീടുകൾ കേന്ദ്രീകരിച്ചാണ് ഇയാൾ ചാരായം വില്പന നടത്തിയിരുന്നത്. മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ഷാജിമോൻ ബി, എസ്.ഐ വിജയകുമാർ എന്നിവരും സംഘത്തിന് ഒപ്പം ഉണ്ടായിരുന്നു.