video
play-sharp-fill

ഷാരോണ്‍ കൊലക്കേസ്: ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി; ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്ത് പൊലീസ്; കീടനാശിനി കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു

ഷാരോണ്‍ കൊലക്കേസ്: ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി; ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്ത് പൊലീസ്; കീടനാശിനി കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു

Spread the love


സ്വന്തം ലേഖിക

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി.

ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും സ്ഥലത്തെത്തിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ രാമവര്‍മ്മന്‍ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. കീടനാശിനി കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു.

വീടിനകത്ത് പരിശോധനയുണ്ടായില്ല. വീട് പൊലീസ് സീല്‍ ചെയ്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ പാറശ്ശാല സ്‌റ്റേഷനിലെത്തിച്ചു.

കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരെയും ഇന്നലെ പ്രതി ചേര്‍ത്തിരുന്നു. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോണ്‍ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു.

ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്‍റെ കുടുംബം ഉറപ്പിച്ചുപറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് ഇന്നലെ പ്രതിചേര്‍ത്തത്.
ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.