
മുഹമ്മ ബോട്ട് ജെട്ടിയിൽ ബോട്ട് കാത്തു നിന്ന യുവാവ് ബൈക്കുമായി കായലിൽ വീണു; ബോട്ട് ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം; കായലിൽ വീണത് കോട്ടയം എംഎം പബ്ലിക്കേഷൻസിലെ പ്രൊഡക്ഷൻ മാനേജർ
സ്വന്തം ലേഖിക
ആലപ്പുഴ: ബോട്ട് കാത്തു നിന്ന യുവാവ് ബൈക്കുമായി കായലിൽ വീണു
മുഹമ്മ ബോട്ട് ജെട്ടിയിലാണ് ഇന്നലെ ഉച്ചയോടെ അപകടം നടന്നത്. ആലപ്പുഴ പാതിരപ്പള്ളി പെരിയംവെളി വീട്ടിൽ ജിൽബർട്ട് മാത്യു (50) ആണ് അപകടത്തിൽപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോരമ കോട്ടയം എം എം പബ്ലിക്കേഷൻസിലെ പ്രൊഡക്ഷൻ മാനേജരാണ് ജീൽബർട്ട്.
മുഹമ്മ സ്റ്റേഷനിലെ ബോട്ട് ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും അവസരോചിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി.
ഇന്നലെ പകൽ 2 മണിയ്ക്ക് മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എസ് 55 നമ്പർ ബോട്ടിൽ ബൈക്കുമായി കയറുന്നതിനായി ജെട്ടിയുടെ വലതുവശത്തായി ബൈക്ക് നിർത്തവെ ബാലൻസ് തെറ്റി കായലിലേയ്ക്ക് വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന എസ് 55 നമ്പർ ബോട്ടിലെ ജീവനക്കാർ ഉടനടി വെളളത്തിലിറങ്ങി ജിൽബർട്ടിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
പിറകെ ബൈക്കും വടം കെട്ടി കരയ്ക്ക് കയറ്റി.
മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ, ഡ്രൈവർ ഇ അനസ്, ലാസ്കർ കൈ കലേഷൻ മാസ്റ്റർ എസ് സുബാബു, സ്രാങ്ക് എൻ പി മനോജ്, ലാസ്കർ സുരേഷ് പി , പൊന്നപ്പൻ എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.