play-sharp-fill
പോലീസുകാർക്കും രക്ഷയില്ലാതായോ……!  ലൈംഗിക ആവശ്യവുമായി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ച് മേലുദ്യോഗസ്ഥന്‍; ആവശ്യം നിരസിച്ചപ്പോള്‍ കയ്യേറ്റശ്രമം; ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാകുന്നു…..

സ്വന്തം ലേഖിക

കൊച്ചി: ക്യാമ്പില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.

തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാടാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗിക ആവശ്യവുമായി മേലുദ്യോാഗസ്ഥന്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാന്‍ഡന്റ് ജോസ് വി ജോര്‍ജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണു നടപടി.

പ്രതിസ്ഥാനത്തുള്ള സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.