
സ്വന്തം ലേഖിക
കൊച്ചി: തൊണ്ട സംബന്ധമായ വിദഗ്ധ ചികിത്സകൾക്കായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടനെ ജർമ്മനിയിലേക്ക് കൊണ്ടുപോയേക്കും.
ഇതിനു മുന്നോടിയായി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മൻചാണ്ടിയെ ഇന്നലെ വൈകുന്നേരത്തോടെ ഡിസ് ചാർജ് ചെയ്തു ആലുവ ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. ജർമ്മനിയിൽ ചികിത്സയ്ക്ക് പോകുന്ന ഉമ്മൻചാണ്ടിക്കൊപ്പം മകൻ ചാണ്ടി ഉമ്മനും ബെന്നി ബെഹനാൻ എം.പിയും ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറെ നാളായി ഉമ്മൻചാണ്ടിയെ അലട്ടുന്ന ശബ്ദ തടസം അടക്കമുളള ആരോഗ്യ പ്രശ്നങ്ങളിൽ ആയുർവേദ ചികിത്സ മാത്രമായിരുന്നു നടന്നിരുന്നത്. ഗൾഫിലുളള രണ്ടാമത്തെ മകൾ അച്ചു എത്തിയാണ് ചികിത്സ ആദ്യം അങ്കമാലിയിലേക്കും പിന്നീട് രാജഗിരി ആശുപത്രിയിലേക്കും മാറ്റിയത്.
രോഗാരംഭത്തിൽ ജർമ്മനിയിൽ ചികിത്സ തേടിയിരുന്നതാണെങ്കിലും പിന്നീട് മറ്റു ചില സാഹചര്യങ്ങളിൽ തുടർ ചികിത്സ ഉണ്ടായില്ല. ഇതാണ് രോഗാവസ്ഥ വഷളാക്കിയത്.
ജർമ്മനിയിലേക്ക് ചികിത്സയ്ക്ക് പോകാൻ പാർട്ടി നേതാക്കളും അടുപ്പക്കാരും നിർബന്ധിച്ചെങ്കിലും വീട്ടുകാർ എല്ലാവരും അതിനോട് യോജിച്ചിരുന്നില്ല. ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകണം എന്ന ആവശ്യം ഉന്നയിച്ച് ആരാധകർ നവമാധ്യമങ്ങളിൽ മുറവിളി കൂട്ടുന്നതിനിടയിലാണ് മകൾ അച്ചുവിന്റെ ഇടപെടൽ.



