
സ്വന്തം ലേഖിക
കോട്ടയം: 121 – മത് കോട്ടയം മത്സരവള്ളം കളിയും ചാമ്പ്യൻസ് ബോട്ട് ലീഗും നാളെ താഴത്തങ്ങാടിയിൽ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോമസ് ചാഴികാടൻ എം.പി. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന് നൽകി സുവനീറിന്റെ പ്രകാശനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സി.ബി.എൽ. സന്ദേശം നൽകും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശീ പതാക ഉയർത്തും.
വള്ളംകളിക്ക് 25 വർ
ഷം നേതൃത്വം നൽകിയ വെസ്റ്റ് ക്ലബിനെ മുൻ എം.പി. കെ. സുരേഷ് കുറുപ്പ് അനുമോദിക്കും. കുമരകം സമുദ്ര ബോട്ട് ക്ലബ് ക്യാപ്റ്റൻ വി.ആർ. ശ്രീരാജ് കളിവള്ളങ്ങളുടെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കള്ളിവള്ളങ്ങളുടെ മാസ്ഡ്രിൽ ജലഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിക്കും.
നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, മീനച്ചിലാർ- മീനന്തറയാർ നദീസംരക്ഷണ പദ്ധതി കോ- ഓർഡിനേറ്റർ അഡ്വ. അനിൽകുമാർ, നഗരസഭാംഗങ്ങളായ ഷേബാ മർക്കോസ്, ജിഷ ജോഷി, എം.പി സന്തോഷ് കുമാർ, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എം ഷൈനി മോൾ, ഷമീമ വി.എസ്, ബുഷറ തൽഹത്ത്, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യു, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം അബൂഷമ്മാസ് മുഹമ്മദാലി മൗലവി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നാട്ടകം സുരേഷ്, എം.വി. റസൽ, അഡ്വ. വി.ബി. ബിനു, ബി. രാധാകൃഷ്ണ മേനോൻ, സെക്രട്ടറി സുനിൽ എബ്രഹാം എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവത്ക്കരിക്കുന്ന നവീകരണ പദ്ധതിയുടെ രൂപരേഖ മന്ത്രിക്ക് സമർപ്പിക്കും. ഉച്ചയ്ക്ക് 12.30 ന് മത്സരവള്ളം കളിയുടെ വിളംബരം നടക്കും. കളിവള്ളങ്ങളുടെ ഹീറ്റ്‌സ് ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിക്കും. വിജയികൾക്ക് വൈകിട്ട് അഞ്ചിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമ്മാനം വിതരണം ചെയ്യും.