എട്ടുകളി ടൂർണമെന്റിനിടെ വാക്കുതര്‍ക്കം; യുവാക്കളെ തടഞ്ഞു നിർത്തി കരിങ്കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചു പരിക്കേൽപ്പിച്ചു; ആർപ്പൂക്കര സ്വദേശികൾ പോലീസ് പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: എട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ യുവാക്കളെ ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് മണവത്തു വീട്ടിൽ ദാസ് മകൻ അനന്തു ദാസ് (26), ആർപ്പൂക്കര കരിപ്പ ഭാഗത്ത് ചക്കാലപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ മകൻ അലക്സ് സി.എ (25), ആർപ്പൂക്കര പാറപ്പുറം ഭാഗത്ത് തെക്കേടം വീട്ടിൽ കുഞ്ഞച്ചൻ മകൻ ആൽബിൻ ടി.കെ(25), ആർപ്പൂക്കര പുറന്താറ്റിൽ വീട്ടിൽ സാഗർ മകൻ വിഷ്ണു സാഗർ (26) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ കഴിഞ്ഞ ദിവസം കരിപ്പമുട്ടിനാൽ പാലത്തിന് സമീപം കാറിൽ എത്തിയ യുവാക്കളെ തടഞ്ഞു നിർത്തി കരിങ്കല്ല് കഷണങ്ങള്‍ കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. കാറില്‍ വന്ന യുവാക്കളുമായി പുളിപ്പറമ്പ് ഭാഗത്ത് നടന്ന എട്ടുകളി ടൂർണമെന്റിൽ കളിയെ സംബന്ധിച്ചുള്ള വാക്ക് തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ യുവാക്കളെ ആക്രമിച്ചത്.
ഇവരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി.കെ, എസ്.ഐ മാരായ വിദ്യ വി, മനോജ്, അരവിന്ദ് കുമാർ, മാർട്ടിൻ അലക്സ്, സി.പി.ഓ മാരായ പ്രവീണോ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.