play-sharp-fill
നിപ്പ വൈറസ് ബാധ : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

നിപ്പ വൈറസ് ബാധ : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

സ്വന്തം ലേഖകൻ

കോഴിക്കോട്: നിപ്പ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറത്തും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശനം നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജിത് കെ.സിങ്, എപിഡെമിയോളജി ചീഫ് ഡോ.എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ഇതു കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി.

നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. നിപ്പ വൈറസ് ബാധിച്ച് ചങ്ങരോത്തെ സഹോദരങ്ങളെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് ഒടുവിൽ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group