
“അവരുടെ ലൈംഗിക താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ നാട്ടില്‍ ഒരു പ്ലാറ്റ്ഫോം തുറന്നുകൊടുക്കണം; അല്ലെങ്കില്‍ ജോലി അന്വേഷിച്ചു ചെല്ലുന്ന പാവപ്പെട്ട സ്ത്രീകളെ കൂടെക്കിടക്കാന്‍ വിളിക്കും’; തന്നെയും ഈ രീതിയില്‍ സമീപിച്ചു “; കടകംപള്ളിക്കും പി ശ്രീരാമകൃഷ്ണനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
സ്വന്തം ലേഖിക
കൊച്ചി: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെ ഗുരുതരമായ ആരോപണം ആവര്‍ത്തിച്ച് നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്.
ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് ‘വുമണൈസര്‍’ എന്നായിരുന്നു സ്വപ്നയുടെ ആദ്യ പ്രതികരണം. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ തുറടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

”പരസ്യമായി പെണ്ണുപിടിക്കാനും അവരുടെ ലൈംഗിക താല്‍പര്യങ്ങള്‍ നിറവേറ്റാനും നാട്ടില്‍ തന്നെ ഒരു പ്ലാറ്റ്‌ഫോം തുറുകൊടുക്കണം. അല്ലെങ്കില്‍ പാവപ്പെട്ട സ്ത്രീകള്‍ ജോലി അന്വേഷിച്ചു പോകുമ്പോള്‍, പണം ഇല്ലാത്ത പെണ്ണുങ്ങള്‍ ആണെങ്കില്‍ കൂടെക്കിടക്കാന്‍ വിളിക്കും. ഞാന്‍ ശക്തമായ ഒരു പദവിയില്‍ ഇരുന്നിട്ടും എന്നെ ഈ രീതിയില്‍ സമീപിച്ചു. അപ്പോള്‍ സാധാരണ സ്ത്രീകളെയും പെണ്‍കുട്ടികളെയും കുറിച്ച് ആലോചിച്ചുനോക്കൂ. ദയനീയമാണ്” – സ്വപ്‌ന തുറന്നു പറഞ്ഞു.
”വുമണൈസര്‍, പതെന്റിക്’ ചൈല്‍ഡിഷ്, ചീപ്പ്, ഫ്രസ്‌ട്രേറ്റഡ്, ജെന്റില്‍മാന്‍. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനാകുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകള്‍ നിരീക്ഷിക്കണം. ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്‌ട്രേറ്റഡ് ആണ്” – സ്വപ്‌ന അഭിമുഖത്തില്‍ പറയുന്നു.
മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞത്. താന്‍ പറഞ്ഞതില്‍ വല്ല കളവും ഉണ്ടെങ്കില്‍ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന വെല്ലുവിളിച്ചിരുന്നു.
‘ഒരു കാരാണവശാവും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയില്‍ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകള്‍ അയച്ചു.. ലൈംഗികതയ്ക്കായി നിര്‍ബന്ധിച്ചു. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കതിലൊരു താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്.