പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ വെള്ളാവൂർ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളാവൂർ കടയനിക്കാട് ഭാഗത്ത് രണ്ടുമാക്കല്‍പടി വീട്ടിൽ അനന്തു ചന്ദ്രൻ (22)എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ പലപ്രാവശ്യമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറുവേദനയെ തുടർന്ന് പെൺകുട്ടി ഡോക്ടറെ സമീപിക്കുകയും ഡോക്ടറോട് വിവരം തുറന്നുപറയുകയുകയുമായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.

മണിമല എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐമാരായ സാബു ആന്റണി, ജയ്മോൻ, എ.എസ്.ഐ. റോബി ജെ ജോസ്, സി.പി.ഓ സാജുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.