play-sharp-fill
വീട് നിര്‍മ്മിക്കാന്‍ വച്ചിരുന്ന ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ തുലച്ചു;  പണത്തിനായി വീടുകളില്‍ മോഷണം നടത്തി യുവാവ്; വണ്ടിപ്പെരിയാർ സ്വദേശി പോലീസ് പിടിയിൽ

വീട് നിര്‍മ്മിക്കാന്‍ വച്ചിരുന്ന ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ തുലച്ചു; പണത്തിനായി വീടുകളില്‍ മോഷണം നടത്തി യുവാവ്; വണ്ടിപ്പെരിയാർ സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക

വണ്ടിപ്പെരിയാർ: ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ നഷ്ടമായ പണം വീണ്ടെടുക്കനായി വീടുകളില്‍ മോഷണം നടത്തി സ്വര്‍ണ്ണം അപഹരിച്ച പ്രതിയെ പൊലീസ് പിടികൂടി.


വണ്ടിപെരിയാര്‍ മഞ്ജുമല പുതുക്കാട് പുതുലയം യാക്കോബിനെയാണ് പിടികൂടിയത്. മഞ്ചു മലയില്‍ 3 പവന്‍ സ്വര്‍ണ്ണം മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം വണ്ടി പ്പെരിയാര്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതോടെയാണ് മഞ്ചുമലപ്രദേശത്ത് മാത്രം ആറ് വീടുകളില്‍ നിന്നുമായി സ്വര്‍ണ്ണം മോഷണം പോയ പരാതി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരില്‍ ചിലര്‍ സൂചന നല്‍കിയതോടെയാണ് യാക്കോബിനെ ചോദ്യം ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. വീട് പണിക്ക് വച്ചിരുന്ന ഒന്നരലക്ഷം രൂപയോളം ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ നഷ്ടപ്പെട്ടതോടെ ഈ തുക കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു .

ആളുകള്‍ ഇല്ലാത്ത വീടുകളില്‍ വെളിയില്‍ വച്ചിരുന്ന താക്കോല്‍ എടുത്ത് വീടിനുള്ളിലെ അലമാര തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം തിരികെ അതേ സ്ഥലത്തു തന്നെ താക്കോല്‍ വച്ചതോടെയാണ് ആളുകള്‍ക്ക് സ്വര്‍ണ്ണം മോഷണം പോയതാണെന്ന സംശയം തോന്നാതിരുന്നത്. വണ്ടിപ്പെരിയാര്‍ പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വണ്ടിപ്പെരിയാര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാംഫിലിപ്പ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.