play-sharp-fill
പൂക്കൾ പറിക്കരുതേ… പ്ലാസ്റ്റിക്ക് വലിച്ചെറിയരുതേ… നിർദ്ദേശാനുസരണം കാഴ്ച്ച കണ്ട് മടങ്ങാം…; ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം; കാഴ്ച കാണാൻ ആയിരങ്ങൾ; സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ ഒരുക്കി അധികൃതർ

പൂക്കൾ പറിക്കരുതേ… പ്ലാസ്റ്റിക്ക് വലിച്ചെറിയരുതേ… നിർദ്ദേശാനുസരണം കാഴ്ച്ച കണ്ട് മടങ്ങാം…; ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം; കാഴ്ച കാണാൻ ആയിരങ്ങൾ; സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ ഒരുക്കി അധികൃതർ

സ്വന്തം ലേഖിക

ഇടുക്കി: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കള്ളിപ്പാറയിലെ കാഴ്ചകളായിരുന്നു വാർത്തകളിൽ നിറഞ്ഞിരുന്നത്.


ആയിരക്കണക്കിന് സഞ്ചാരികളാണ് നീലക്കുറിഞ്ഞി കാണാനായി ഇവിടേക്ക് എത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര വകുപ്പും പഞ്ചായത്ത് അധികൃതരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലകയറി എത്തുന്ന സഞ്ചാരികളെ നീലവസന്തമൊരുക്കി വരവേൽക്കുകയാണ് ഇടുക്കി ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ. പശ്ചിമഘട്ടത്തിൽ അയ്യായിരം അടി ഉയരമുള്ള പുൽമേടിന്റെ ചെരുവിൽ വിരിഞ്ഞ ഈ കാഴ്ചയുടെ പൂരം പലർക്കും ആദ്യാനുഭവമാണ്. എന്നിട്ടുമെന്തേ കാണാൻ വരുന്നവർ വകതിരിവില്ലാതെ പെരുമാറുന്നതെന്ന ചോദ്യം ബാക്കി.

കാഴ്ച കണ്ടു മടങ്ങുന്നതിനു പകരം പൂക്കളും ചെടികളും പറിച്ചെടുക്കുന്ന പ്രവണതയാണ് സഞ്ചാരികൾക്കിടയിൽ. സഞ്ചാരികൾ എല്ലാവരും തന്നെ വിനോദസഞ്ചാര വകുപ്പിൻ്റെയോ അധികൃതരുടെയോ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കുന്നില്ല. അതു കൊണ്ട് തന്നെ സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ

ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്…..

1- പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി വരെ

2. നീലക്കുറിഞ്ഞി സന്ദർശിക്കുന്നയാളുകൾ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക.

3.നീലക്കുറിഞ്ഞി പൂക്കൾ പഠിക്കുന്നത് ശിക്ഷാർഹമാണ്.

4.നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സാഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക.

5.22-10-22,23-10:22,24-10-22 തിയതികളിൽ മൂന്നാർ അടിമാലി ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജംഷനിൽ നിർത്തി .പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കെ എസ് ആർ ടി സി ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

6.22-10-22.23-1022,24-10-22 തിയതികളിൽ കുമളി, കട്ടപ്പന നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ട്രാവലറുകളും ഉടുംമ്പൻചോല ജംഗ്ഷനിൽ നിർത്തി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കെ എസ് ആർ ടി സി ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകേണ്ടതും അപ്രകാരം തിരികെ ഉടുംമ്പൻചോല ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

7. മൂന്നാർ അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുംകണ്ടം ഭാഗത്തേക്ക് വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ പൂപ്പാറ മുരിക്കുതൊട്ടി സേനാപതി, വട്ടപ്പാറ വഴി പോകേണ്ടതാണ്.

8. കാളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾ അല്ലാത്തയാളുകൾ ഉടുമ്പൻചോല, വട്ടപ്പാറ സേനാപതി വഴി പോകേണ്ടതാണ്.

9. നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന എല്ലാ ചെറിയ വാഹനങ്ങളും പോലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യേണ്ടതാണ്