
സ്വന്തം ലേഖിക
എരുമേലി: എരുമേലി പുലിക്കുന്ന് ഭാഗത്തുള്ള എസ്.എൻ.ഡി.പി ക്ഷേത്രത്തിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി പുലിക്കുന്ന് ടോപ്പ് ഭാഗത്ത് കുളങ്ങരയത്ത് വീട്ടിൽ ഗോപി മകൻ ശ്രീനിവാസൻ (56) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഓട്ടുരുളിയിൽ നിന്നും ഭക്തർ കാണിക്കയായി സമർപ്പിച്ച 2500 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ ബാബു സി.എസ്, സി.പി.ഓ മാരായ ജയചന്ദ്രൻ കെ.കെ, റഫീഖ്, വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







