വിവാദങ്ങള്‍ക്കൊടുവില്‍ യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി; മുഖ്യമന്ത്രി തിരിച്ചെത്തി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വിദേശ പര്യടനത്തില്‍ കുടുംബത്തെ കൊണ്ട് പോയതുള്‍പ്പെടെ നിരവധി വിമർശനങ്ങളാണ് മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര നേരിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും വന്‍ വിവാദമായിരുന്നു.
വിദേശ പര്യടനത്തില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ എന്തിനെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ്പ് പര്യടനത്തിന് പോയത്. എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സര്‍ക്കാരിനുള്ളത്.