
സ്വന്തം ലേഖിക
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
ഈരാറ്റുപേട്ട
നഗരസഭ ആറാം വാർഡ് മാതാക്കലിൽ താമസിക്കുന്ന കന്നുപറമ്പിൽ ഷാഹുലിന്റെ മകൻ പത്തനാട് ഉസ്മാനിയ അറബിക് കോളേജ് വിദ്യാർത്ഥി മുഹമ്മദ് അഫ്സൽ (14 ) ലാണ് മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈരാറ്റുപേട്ട നഗരസഭയിലെ ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു പത്തനാട്ട് പഠിക്കുന്ന അഫ്സലും അനുജനും സുഹൃത്തും. ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും ടീം നന്മ കൂട്ടവും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി. പിഎംസി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.



