video
play-sharp-fill

മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിച്ചു;  ഇനിമുതല്‍ ട്രോമാ കെയര്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍  നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടിവരും;  വ്ളോഗര്‍മാരും കുടുങ്ങും

മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ ശിക്ഷ കടുപ്പിച്ചു; ഇനിമുതല്‍ ട്രോമാ കെയര്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടിവരും; വ്ളോഗര്‍മാരും കുടുങ്ങും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കുന്നവര്‍ ട്രോമാ കെയര്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ മൂന്നു ദിവസം നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടിവരും.

പിഴ, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ എന്നിവയ്ക്ക് പുറമേയാണിത്. മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിന്റേതാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച്‌ സെന്ററില്‍ മൂന്ന് ദിവസ പരിശീലനവും നല്‍കിയിട്ടേ ലൈസന്‍സ് പുനഃസ്ഥാപിക്കൂ. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന കോണ്‍ട്രാക്‌ട് കാര്യേജുകള്‍, റൂട്ട് ബസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയിലെ ഡ്രൈവര്‍മാരേയും പരിശീലനത്തിന് അയയ്ക്കും.

നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന വ്ളോഗര്‍മാരും കുടുങ്ങും.