Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഇന്ന് (28/09/2022) വാകത്താനം, പുതുപ്പള്ളി, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 10 മുതൽ 1 വരെ കാടമുറി, പാണകുന്ന്, പന്നിക്കൊട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപ്പുന്നക്കൽ,ഇരവുചിറ, ഇരവുചിറ ടവർ എന്നീ ട്രാൻസ് ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സെമിനാരി, കൊച്ചുമറ്റം , പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

3. ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ പാറകണ്ടം ഭാഗത്തു പുതിയ ബൈപാസ് റോഡിൽ 11kv ലൈനുകളുടെ വർക്ക്‌ നടക്കുന്നതിനാൽ ഏറ്റുമാനൂർ ടൗണിലും പേരൂർ ഭാഗത്തും എസ്റ്റേറ്റ് ഭാഗത്തും രാവിലെ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചങ്ങഴിമറ്റം , റെയിൽവേ ബൈപ്പാസ്സ് , ഏലംക്കുന്ന് പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

5. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി ,താന്നിയ്ക്ക പടി, വടവാതൂർ കുരിശ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അണ്ണാടിവയൽ, സാൻജോസ്,7th മൈൽ എന്നീ ട്രാൻസ്‌ഫോർമർകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.