Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കേരള ഗവ. നേഴ്‌സസ്‌ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്‌ തുടക്കം.

സമ്മേളനത്തിന്‌ മുന്നോടിയായി ഐഎംഎ ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹേന ദേവദാസ്‌ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ്‌.പ്രസിഡന്റ്‌ ടി ജെ മായ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ജോ.സെക്രട്ടറി മാത്യു ജയിംസ്‌ സ്വാഗതവും, ജില്ലാ സെക്രട്ടറിയേറ്റംഗം പി പി സ്‌മിത മോൾ നന്ദിയും പറഞ്ഞു.
ഉച്ചയ്‌ക്ക്‌ ശേഷം നടന്ന ‘നവമാധ്യമ സെമിനാർ’ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. മീഡിയ സെൽ കൺവീനർ എം രാജശ്രീ അധ്യക്ഷയായി.

ബാലസംഘം സംസ്ഥാന കോ ഓർഡിനേറ്റർ പി ആർ മിഥുൻ ഷാ സെമിനാർ നയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി സിന്ധു സ്വാഗതവും, ജില്ലാ സെക്രട്ടറിയേറ്റംഗം ടി എസ്‌ സൂര്യ നന്ദിയും പറഞ്ഞു.

ബുധൻ രാവിലെ 9.30ന്‌ പതാക ഉയർത്തും. എസ്‌പിസിഎസ്‌ ഹാളിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ വി ജി ബിന്ദുബായി അധ്യക്ഷയാവും.

പകൽ രണ്ടിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ വൈസ്‌.പ്രസിഡന്റ്‌ വി ഡി മായ അധ്യക്ഷയാവും. ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്‌ റിപ്പോർട്ടും ട്രഷറർ ജെ രതീഷ്‌ ബാബു കണക്കും അവതരിപ്പിക്കും.