
സ്വന്തം ലേഖിൽ
കോട്ടയം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
താഴത്തങ്ങാടി പള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദാലി മകൻ ഷാഹുൽഹമീദ് (40), കുമ്മനം വാഴക്കാലായിൽ വീട്ടിൽ വി.പി ഇസ്മയിൽ മകൻ മുഹമ്മദ് നിഷാദ് (41)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഹർത്താൽ ദിവസം കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കോട്ടയം – കല്ലുങ്കത്ര പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിന്റെയും കോട്ടയം – തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെയും നേരെ ബൈക്കിലെത്തി കല്ലെറിഞ്ഞ് ചില്ല് തകര്‍ത്തശേഷം കടന്നുകളയുകയായിരുന്നു.
തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



