പാലാ കൊല്ലപ്പിള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിലിടിച്ച് ഡ്രൈവർ മരിച്ചു; ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് നിഗമനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലാ: കൊല്ലപ്പിള്ളി കടനാട് കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം.

കുടയത്തൂർ കോളപ്ര സ്വദേശി പുളിയമ്മാക്കൽ ഗിരീഷ് ആണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ 5.20 ഓടെയായിരുന്നൂ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേലുകാവ് ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ ഡ്രൈവർ ഉറങ്ങി പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബന്ധുവിനൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

അപകടം കണ്ട് ഓടിയെത്തിയവർ ഗിരീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേലുകാവ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.