ലഹരിക്കെതിരെ ജനകീയ കവചം; ഒളശ്ശ സി എം എസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഡിവൈഎഫ്ഐ അയ്മനം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒളശ്ശ സി എം എസ് ഹൈസ്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും,അധ്യാപകർക്കുമായി ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.

കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീജിത് സെമിനാറിൽ ക്ലാസ് അവതരിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളായ അരുൺ, റിജേഷ്
മേഖല ഭാരവാഹികളായ ശരത്,അഖിൽപ്രസാദ് സിപിഎം ലോക്കൽ സെക്രട്ടറി ഇൻ ചാർജ് ഷാജി സ്കൂൾ പ്രധാനാധ്യാപകൻ, പി ടി എ ഭാരവാഹികൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group