ലോട്ടറി വില്പനക്കാരനെ വെട്ടിപ്പരിക്കല്പ്പിച്ചു; വിജയപുരം സ്വദ്ദേശി പോലീസ് പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: ലോട്ടറി വിൽപ്പനക്കാരനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിജയപുരം പാറമ്പുഴ പമ്പ്ഹൗസിന് സമീപം അജീഷ് ഭവൻ വീട്ടിൽ ബാലകൃഷ്ണൻ നായരെയാണ് (73) ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ലോട്ടറി കച്ചവടക്കാരനായ അനീഷിനെ വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനീഷിന്റെ കടയുടെ മുൻപിൽ നിന്ന് ബാലകൃഷ്ണൻ നായർ ചീത്ത വിളിച്ചതിനെ അനീഷ് ചോദ്യം ചെയ്യുകയും ,ഇതിലുള്ള വിരോധം മൂലം ഇയാൾ കയ്യിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് അനീഷിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ വിദ്യ , സന്തോഷ് മോൻ, അരവിന്ദ് കുമാർ, മാർട്ടിൻ അലക്സ്, സി.പി.ഓ പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.