play-sharp-fill
സമർപ്പിതൻ അവാർഡിന് നാമനിർദേശം ക്ഷണിച്ചു

സമർപ്പിതൻ അവാർഡിന് നാമനിർദേശം ക്ഷണിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കടുവാക്കുളം ലിറ്റിൽ ഫ്ലവർ യുവദീപ്തി – എസ്.എം.വൈ.എം ഏർപ്പെടുത്തിയിരിക്കുന്ന പതിനൊന്നാമത് ഫാ. റോയ് മുളകുപാടം എം.സി.ബി.എസ് സ്മാരക “സമർപ്പിതൻ 2022” അവാർഡിനുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു.

ജീവകാരുണ്യ രംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കാണ് ഈ അവാർഡ് സമ്മാനിക്കുന്നത്. സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. നേരത്തെ അംഗീകാരങ്ങൾ ലഭിക്കാത്തവർക്കു പ്രത്യേക പരിഗണന നല്കുന്നതായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിക്ക് സ്വയമോ മറ്റുള്ളവർക്കോ നാമനിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. പതിനയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും അകാലത്തിൽ വേർപിരിയുകയും ചെയ്ത ഫാ.റോയ് മുളകുപാടം എം.സി.ബി.എസിന്റെ ഓർമക്കായി കടുവാക്കുളം ലിറ്റിൽ ഫ്ലവർ യുവദീപ്തി എസ്.എം.വൈ.എം ഏർപ്പെടുത്തിയിരിക്കുന്നതാണ് അവാർഡ്.

നാമനിർദേശങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 6. വിലാസം:പ്രസിഡൻ്റ്, യുവദീപ്തി എസ്.എം.വൈ.എം, ലിറ്റിൽ ഫ്ലവർ ചർച്ച്, കടുവാക്കുളം ,കൊല്ലാട് പി ഓ കോട്ടയം 686004 ഫോൺ: 7510805470,8078082091 [email protected]