ഓട്ടോറിക്ഷയുടെ സിഗ്നൽ ഇട്ടതിനെച്ചൊല്ലി ഓട്ടോ ഡ്രൈവറും പാറമ്പുഴ മംഗളം ബി.ആർക്ക് കോളേജ് വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; തടയാനെത്തിയ നാട്ടുകാരെ ആക്രമിച്ച് വിദ്യാർത്ഥികൾ; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ; വിദ്യാർത്ഥികളുടെ സംഘത്തിൽ പെൺകുട്ടികളും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഓട്ടോറിക്ഷയുടെ സിഗ്നൽ ഇട്ടതിനെച്ചൊല്ലി പാറമ്പുഴയിൽ മംഗളം ബി.ആർക്ക് കോളേജ് വിദ്യാർത്ഥികളും ഓട്ടോ ഡ്രൈവറും തമ്മിൽ സംഘർഷം.

തടയാനെത്തിയ നാട്ടുകാരെ ആക്രമിച്ച് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ പാറമ്പുഴ പുതിയാറ ചന്ദ്രൻപിള്ള (75), മറ്റത്തിൽ ഷാജി (56) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ ഡ്രൈവറും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട് തടയാൻ എത്തിയ നാട്ടുകാരെയാണ് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങിയ സംഘം ആക്രമിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ഒൻപതരയോടെയാണ് സംഭവം. വിദ്യാർത്ഥികൾ കോളേജിനുള്ളിലേയ്ക്കു കയറുന്നതിനിടെ ഇവരെ കടന്നു പോയ ഓട്ടോറിക്ഷാ ഡ്രൈവറുമായി ഓട്ടോയുടെ സിഗ്നൽ ഇട്ടതിനെച്ചൊല്ലി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

സംഘർഷം കണ്ടാണ് നാട്ടുകാർ എത്തിയത്. എന്നാൽ, നാട്ടുകാരുടെ നേരെ വിദ്യാർത്ഥികൾ തിരിയുകയായിരുന്നുവെന്ന് കണ്ടു നിന്നവർ പറയുന്നു. തുടർന്ന് രണ്ടു കൂട്ടരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.

ആരുടെയും പരിക്ക് ഗുരുതരമല്ല. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് നാലു വിദ്യാർത്ഥികളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.