
സ്വന്തം ലേഖിക
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയുടെ ഔദ്യോഗിക വാഹനം ഭാര്യക്ക് യാത്ര ചെയ്യാനായി ഉപയോഗിച്ചത് വിവാദമാകുന്നു.
സ്‌പെഷല്‍ ഓഫിസര്‍ ആര്‍. വിജയന് സര്‍ക്കാര്‍ അനുവദിച്ച KL01 BF 4444 എന്ന നമ്പര്‍ വാഹനം സര്‍വകലാശാല അധ്യാപികയായ ഭാര്യ ഡോ. പൂര്‍ണിമ മോഹന്‍ വഞ്ചിയൂരിലെ കോളജിലേക്കെത്താന്‍ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്‌പെഷല്‍ ഓഫിസര്‍ എന്ന നിലയിലാണ് മോഹനന് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കാര്‍ നല്‍കിയിട്ടുള്ളത്. ഇത് ബന്ധുക്കള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ല. സര്‍വകലാശാല അധ്യാപികമാര്‍ക്ക് ഒനദ്യോഗിക വാഹനമില്ല. എന്നാല്‍ ഡോ. പൂര്‍ണിമ മോഹനനെ കോളജിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നുവെന്നതിന്‍റെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ മുതല്‍ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ വരെ പന്ത്രണ്ട് വിഭാഗം ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ വാഹനങ്ങളില്‍ വീട്ടില്‍ പോയി വരാന്‍ അനുവാദമുള്ളത്. ഈ ഘട്ടത്തില്‍ അനര്‍ഹമായി വാഹനം ഉപയോഗിച്ചെന്നാണ് വിമര്‍ശനമുയരുന്നത്.



