മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ജീവനക്കാരി; രക്ഷരായി ഫയര്‍ഫോഴ്സ് സംഘം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി കുടുങ്ങി.

ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം. നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകാനായാണ് ഇവര്‍ ലിഫ്റ്റില്‍ കയറിയത്. അകത്തുകയറി ഡോര്‍ അടച്ചശേഷം നാലാംനിലയിലേക്കുള്ള സ്വിച്ച്‌ അമര്‍ത്തിയെങ്കിലും ലിഫ്റ്റ് ഉയര്‍ന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല തവണ ആവര്‍ത്തിച്ചിട്ടും ലിഫ്റ്റ് പ്രവര്‍ത്തിക്കാതായതോടെ പുറത്തിറങ്ങാനായി ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഈ സ്വിച്ചും പ്രവര്‍ത്തന രഹിതമാകുകയായിരുന്നു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകള്‍ ലിഫ്റ്റ് വലിച്ച്‌ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസ്, അസിസ്റ്റൻ്റ് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി.

ലിഫ്റ്റ് കീ ഉപയോഗിച്ച്‌ വാതില്‍ തുറന്ന് ഇവരെ പുറത്തെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് ലിഫ്റ്റ് പൂട്ടി. ഏറെ നാളായി മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. മാസങ്ങള്‍ മാത്രമേ ആയുള്ളു ഇത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്.