കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിൽ സഹോദരന്‍ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിൽ സഹോദരന്‍ അറസ്റ്റിൽ.

ആനക്കല്ല് ഉടുമ്പനാംകുഴി കുന്നേൽ വീട്ടിൽ സിജോ മകൻ സനൽ (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി തന്റെ സഹോദരനായ സുനിലുമായി വീട്ടില്‍ വച്ച് വഴക്കുണ്ടാവുകയും തുടർന്ന് റബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്. എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, പ്രദീപ്, എ.എസ്.ഐ ഹാരിസ്, സി.പി.ഓ സമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.