
സ്വന്തം ലേഖിക
കോട്ടയം: വിവിധ ബീവറേജ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ശേഷം ഒളിവിൽ ആയിരുന്ന പ്രതികൾ പിടിയിൽ.
പ്രതികളായ ചെന്നാക്കുളം കല്ലോലിയിൽ ബിജു ചാക്കോ (36) റോയ് ചാക്കോ (22) , അന്യർ തോളു സ്വദേശി സജി കെ എസ് (48 ), എന്നിവരാണ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൂക്കുപാലത്തും കുമളിയിലും ബീവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമിക്കുകയും മുണ്ടക്കയത്തുള്ള ബീവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മദ്യം മോഷണം നടത്തുകയും നടത്തുകയുമായിരുന്നു പ്രതികൾ.
തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി എഴുകുംവയലിൽ ഉള്ള പരിചയക്കാരന്റെ വീട്ടിൽ ഒളിച്ചു താമസിച്ച പ്രതികൾ പിടിയിലായത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ് എസ്സിപിഒമാരായ, സിനോജ് പി. ജെ, ടോണി ജോൺ, സിപിഒ അനീഷ് വി കെ എന്നിവർ ചേർന്ന് അതി സാഹസികമായാണ് പിടികൂടിയത്.
പ്രതികൾ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ മറ്റു ജില്ലകളിൽ ചെയ്തിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ അറിയിച്ചു. പ്രതികളെ കുമളി പോലീസിന് കൈമാറി.