Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഹരിപ്പാട്: കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടർ മൊബൈല്‍ ഫോണ്‍ ബസ് സ്റ്റേഷനില്‍ മറന്നു വെച്ചതിനെ തുടര്‍ന്ന് റോഡരികില്‍ ബസ് നിര്‍ത്തിയിട്ടത് 15 മിനിറ്റോളം.

ഇന്നലെ വൈകിട്ട് ആറോടെ
തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. ഹരിപ്പാട് ബസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ കണ്ടക്ടര്‍ ഓഫിസില്‍ ഫോണ്‍ വച്ച്‌ മറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാതയില്‍ താമല്ലാക്കല്‍ ജംക്‌ഷന്‍ കഴിഞ്ഞപ്പോഴാണ് മൊബൈല്‍ ഫോണ്‍ കൈവശമില്ലെന്ന് കണ്ടക്ടര്‍ അറിഞ്ഞത്. തുടര്‍ന്ന് ഹരിപ്പാട് കെഎസ്‌ആര്‍ടിസി സ്റ്റേഷനില്‍ വിവരമറിയിക്കുകയും പ്രത്യേക വാഹനത്തില്‍ ഫോണ്‍ എത്തിക്കുകയുമായിരുന്നു.