Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പള്ളിക്കത്തോട്: മണ്ണിന്റെ നിറവും മണവും ആസ്വദിച്ച്‌ വേറിട്ട ഓണാഘോഷം.

പള്ളിക്കത്തോട് കയ്യൂരിയിലെ കട്ടച്ചിറ പാടശേഖരത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ വ്യത്യസ്തമായി ഓണാഘോഷം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണിനോട് മുഖം തിരിക്കുന്ന തലമുറ വളര്‍ന്നുവരുന്ന പുതിയ കാലഘട്ടത്തിലാണ് കായിക മത്സരങ്ങള്‍ പാടത്തെ ചെളിയില്‍ നടത്തിയത്. ഓണം പോലുള്ള ആഘോഷങ്ങള്‍ കാര്‍ഷിക സംസ്‌കൃതിയുടെയും മണ്ണിന്റെ നിറവും മണവും ഉള്ളതുമായ ഉത്സവങ്ങളാണെന്ന് ഇവര്‍ തെളിയിച്ചു.

പ്രായഭേദങ്ങളില്ലാത്ത ആവേശത്തിനാണ് കയ്യൂര്‍ സാക്ഷ്യം വഹിച്ചത്. കൊവിഡ് കാലമായതിനാല്‍ കഴിഞ്ഞ വര്‍ഷം ചെറിയ തോതില്‍ തുടങ്ങിവച്ച ആഘോഷം ഈ വര്‍ഷം ഗംഭീരമാക്കി.

വടംവലി,കബഡി, ചാക്കില്‍ കയറി ഓട്ടം തുടങ്ങിയ ഓണക്കാലത്തെ കായിക മത്സരങ്ങളൊക്കെയും അരങ്ങേറി. പതിനഞ്ച് വര്‍ഷമായി കൃഷിയില്ലാതിരുന്ന പാടശേഖരത്ത് കഴിഞ്ഞ വര്‍ഷം നെല്‍കൃഷിയും ചെയ്തിരുന്നു.

പരിപാടികള്‍ക്ക് റബര്‍ ബോര്‍ഡംഗം എന്‍.ഹരി, ആര്‍.രാജേഷ്, ഉണ്ണി പള്ളിക്കത്തോട്, രതീഷ് കട്ടച്ചിറ, ആര്‍. രതീഷ്, എസ്. പ്രദീഷ് എന്നിവര്‍ നേതൃത്വം നല്‍കി.