
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ യുവതിയുടെ പരാതിയില്‍ കേസ്.
സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് യുവതി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തെ അഞ്ചംഗ സംഘം ജീവനക്കാരെ മര്‍ദ്ദിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചവരിലൊരാള്‍ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സൂപ്രണ്ടിനെ കാണാനെത്തിയവരെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സെക്യൂരിറ്റി ജീവനക്കാരെ അഞ്ചംഗസംഘം മര്‍ദ്ദിച്ചത്.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ഷംസുദ്ദീനും മര്‍ദനമേറ്റിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവം. സൂപ്രണ്ടിനെ കാണാന്‍ എത്തിയവരെ പാസില്ലാതെ ആശുപത്രിയില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
സെക്യൂരിറ്റി ജീവനക്കാരായ ദിനേഷ്, രവീന്ദ്ര പണിക്കര്‍, ശ്രീലേഷ് എന്നിവരെയാണ് 5 അംഗ സംഘം മര്‍ദ്ദിച്ചത്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.