രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾക്കും മാറ്റമില്ല; ഇന്ത്യൻ ഫുട്ബോൾ ടീം ആവേശത്തിൽ

Spread the love

ഡൽഹി: ഫിഫ വിലക്ക് നീക്കിയതിന് പിന്നാലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ മാറ്റമില്ലാതെ നടക്കും. പ്രശ്ന മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ വിയറ്റ്നാമിനും സിംഗപ്പൂരിനുമെതിരെയാണ്. രണ്ട് മത്സരങ്ങളും വിയറ്റ്നാമിലാണ് നടക്കുക. സെപ്റ്റംബർ 24ന് സിംഗപ്പൂരിനെയും സെപ്റ്റംബർ 27ന് വിയറ്റ്നാമിനെയും ഇന്ത്യ നേരിടും. ഫിഫ റാങ്കിംഗിൽ വിയറ്റ്നാം ഇന്ത്യയേക്കാൾ മുന്നിലാണ്. എന്നാൽ സിംഗപ്പൂർ വളരെ പിന്നിലാണ്.

ഇന്ത്യക്കായി ഈ രണ്ട് മത്സരങ്ങളും വളരെ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഫിഫ വിലക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഈ മത്സരങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തു. എന്നാൽ ഫിഫ വിലക്ക് നീക്കിയതോടെ ഇന്ത്യക്ക് ആശ്വാസമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group