സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി കഞ്ചാവ് കടത്തുന്നത് ബസില്‍; കഞ്ചാവുമായി അതിഥി തൊഴിലാളി കുടുങ്ങിയത് ഇങ്ങനെ..

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി കഞ്ചാവ് കടത്തുന്നത് ബസില്‍; കഞ്ചാവുമായി അതിഥി തൊഴിലാളി കുടുങ്ങിയത് ഇങ്ങനെ..

സ്വന്തം ലേഖിക

പാലക്കാട്: അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസില്‍ നിന്ന് കഞ്ചാവ് പിടികൂടി.

സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് അതിഥി തൊഴിലാളികളുടെ ബസ് യാത്ര. ഒഡീഷ സ്വദേശി ദാമന്ത് നായിക്കിനെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്‌റ്റ്‌ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയില്‍ തടഞ്ഞാല്‍ കൂട്ടത്തില്‍ അസുഖ ബാധിതരുണ്ടെന്നും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും ആദ്യം പറയും. ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയാല്‍ സംശയമുള്ള ബാഗുകളുടെ ഉടമസ്ഥര്‍ കള്ളം പറയും. ഒരാഴ്ചയ്ക്കിടയില്‍ സമാന രീതിയില്‍ കഞ്ചാവ് കടത്തിയതിന് വാളയാറില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ അതിഥി തൊഴിലാളിയാണ് ഇയാള്‍.

ബാഗിനുള്ളില്‍ എന്താണെന്ന് അറിയില്ലെന്നും ലഹരി പിടികൂടിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാതെയും പിന്മാറും. ഒ‍ഡീഷയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ബസിലും സമാന അഭിനയം അതിഥി തൊഴിലാളികള്‍ കാഴ്ചവച്ചു. ഒടുവില്‍ ഏഴു കിലോയോളം കഞ്ചാവ് ബാഗില്‍ ഒളിച്ച്‌ കടത്തിയ യുവാവ് അറസ്റ്റിലാകുകയായിരുന്നു.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവെന്നാണ് നിഗമനം. സമാന രീതിയില്‍ കടത്തിയ 20 കിലോ കഞ്ചാവും നിരോധിത പാന്‍ മസാല ശേഖരവുമായി ഒരാഴ്ച മുന്‍പാണ് നാല് അതിഥി തൊഴിലാളികളെ വാളയാറില്‍ എക്സൈസ് അറസ്റ്റ് ചെയ്തത്.