കുറിച്ചിയില്‍ വായ്പാമേള ആഗസ്റ്റ് 26ന്; പുതിയ ലൈസന്‍സുകള്‍ക്കുള്ള അപേക്ഷകളും മേളയിൽ സ്വീകരിക്കും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരുലക്ഷം സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 26 ന് കുറിച്ചി ഗ്രാമപഞ്ചായത്തില്‍ വായ്പാ ലൈസന്‍സ് മേള സംഘടിപ്പിക്കുന്നു.

കുറിച്ചി ശങ്കരപുരം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതലാണ് മേള. വിവിധ ബാങ്കുകളില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച എം.എസ്.എം.ഇ വായ്പകളുടെ വിതരണത്തോടൊപ്പം നവസംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സഹായങ്ങളും ഒരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ലൈസന്‍സുകള്‍ക്കുള്ള അപേക്ഷകളും സ്വീകരിക്കും. എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ്‍ ബാങ്ക്, സഹകരണ ബാങ്കുകള്‍ എന്നിവ മേളയില്‍ പങ്കെടുക്കും.