ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; അഗ്യൂറോയുടെ റെക്കോർഡ് തകർത്ത് ഹാരി കെയ്ന്‍

Spread the love

ലണ്ടന്‍: ടോട്ടനത്തിന്റെ ഹാരി കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോർഡാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയുടെ റെക്കോർഡാണ് കെയ്ൻ മറികടന്നത്. വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെയാണ് കെയ്ന്‍ റെക്കോർഡ് മറികടന്നത്. മാഞ്ചസ്റ്റർ സിറ്റിക്കായി അഗ്യൂറോ 184 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം, വോൾവ്സിനെതിരെ 185 ഗോളുകളാണ് കെയ്ൻ നേടിയത്. 183 ഗോളുകളുമായി വെയ്ൻ റൂണിയാണ് പട്ടികയിൽ മൂന്നാമത്.

മറ്റ് മത്സരങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ടോട്ടനത്തിനുവേണ്ടി കെയ്ന്‍ നേടുന്ന 250-ാം ഗോള്‍ കൂടിയാണിത്. 16 ഗോളുകള്‍ നേടിയാല്‍ ടോട്ടനത്തിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി കെയ്ൻ മാറാം. നിലവിൽ 266 ഗോളുകളുമായി ജിമ്മി ഗ്രീവ്സാണ് പട്ടികയിൽ ഒന്നാമത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group