video
play-sharp-fill

Tuesday, May 20, 2025
HomeMainഇന്ത്യ-ചൈന ബന്ധം ഏറ്റവും ദുഷ്‌കരമായ ഘട്ടത്തില്‍: എസ്.ജയശങ്കര്‍

ഇന്ത്യ-ചൈന ബന്ധം ഏറ്റവും ദുഷ്‌കരമായ ഘട്ടത്തില്‍: എസ്.ജയശങ്കര്‍

Spread the love

ഡൽഹി: ഇന്ത്യ-ചൈന ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം എങ്ങോട്ടാണ് പോകുന്നതെന്നതാണ് ഇന്നത്തെ പ്രധാന ചോദ്യങ്ങളിലൊന്നെന്ന് തായ്ലൻഡിലെ ചുലലോങ്‌കോണ്‍ സർവകലാശാലയിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയും ചൈനയും ഒന്നിക്കുമ്പോൾ ഒരു ഏഷ്യൻ നൂറ്റാണ്ട് സംഭവിക്കുമെന്ന ഡെങ് സിയാവോപിംഗിന്റെ വാക്കുകളെ ഓര്‍മപ്പെടുത്തിയായിരുന്നു ജയശങ്കറിന്റെ പ്രസംഗം. “അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി ചൈന ചെയ്ത കാര്യങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,” യഥാർത്ഥ നിയന്ത്രണ രേഖയിലെ ലഡാക്ക് സെക്ടറിലെ സൈനിക സംഘർഷത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments